Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കുവൈത്തിന് അംഗത്വം; കാലാവധി 2027 മുതൽ 2029 വരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ 2027–2029 കാലയളവിലേക്കുള്ള മനുഷ്യാവകാശ കൗൺസിൽ അംഗമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ തെരഞ്ഞെടുപ്പിലാണ് കുവൈത്തിന് അംഗത്വം ലഭിച്ചത്.

പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കുവൈത്ത് നൽകിയ സംഭാവനകൾക്കുള്ള ആഗോള സമൂഹത്തിന്റെ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച എല്ലാ സൗഹൃദ രാജ്യങ്ങൾക്കും മന്ത്രാലയം നന്ദി അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ തത്വങ്ങൾ പാലിക്കുന്നതിലും പക്ഷപാതപരമോ രാഷ്ട്രീയപ്രേരിതമോ ആയ നിലപാടുകളില്ലാതെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അന്താരാഷ്ട്ര തലത്തിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി മറ്റ് അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കുവൈത്ത് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix