Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിക്കെതിരായ ആക്രമണം തുടരുമെന്ന് ഹൂതികൾ; വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: അരാംകോയുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ ശക്തമായി തുടരുമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്. സൗദിയിലെ വിമാനത്താവളങ്ങൾക്കും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും എണ്ണശുദ്ധീകരണ ശാലയ്ക്കും നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹൂതികളുടെ പ്രഖ്യാപനം.

ധഹ്റാനിലെ അരാംകോ ആസ്ഥാനത്തെ പ്രധാന കെട്ടിടത്തിന് ആക്രമണത്തിൽ നാശനഷ്ടമുണ്ടായി. കമ്പനിയുടെ സി.ഇ.ഒ അമീൻ നാസറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന മുകളിലെ മൂന്ന് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയും വാതിലുകളും തകർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചെറിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് സൗദി ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം.

കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ വീണ്ടും വർധിച്ചത്. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിപണിയിലും ആശങ്ക ശക്തമായിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix