Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സ്പാകളിൽ പൊലീസിന്റെ മിന്നൽ പരിശോധന; 14 സ്ഥാപനങ്ങൾക്കെതിരെ കേസ്, അഞ്ച് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 14 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 821 സ്പാകളിൽ 586 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിലായിരുന്നു പ്രത്യേക പരിശോധന.

ഏറ്റവും കൂടുതൽ നടപടികളുണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. നഗരത്തിലെ 87 സ്പാകളിൽ 70 ഇടങ്ങളിൽ പരിശോധന നടത്തി. നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മലപ്പുറം ജില്ലയിൽ 78 സ്ഥാപനങ്ങളിൽ 71 ഇടങ്ങളിലും തൃശൂർ സിറ്റിയിൽ 58ൽ 56 ഇടങ്ങളിലും പാലക്കാട് 71ൽ 55 ഇടങ്ങളിലും പരിശോധന നടത്തി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്ന് കേസുകൾ വീതം രജിസ്റ്റർ ചെയ്തു. എറണാകുളം റൂറലിൽ രണ്ട് കേസുകളും കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചട്ടങ്ങൾ പാലിക്കാത്ത 44 സ്പാകൾക്ക് നോട്ടീസ് നൽകി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix