Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊല്ലത്ത് വീട്ടിനുള്ളിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന്റെ നില ഗുരുതരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും ഇടിമിന്നലേറ്റു. കുണ്ടറ നെടുമ്പന ശാസ്താംപൊയ്ക ഉഗ്രാംകുന്നിലാണ് സംഭവം. അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്.

ഇടിമിന്നലിൽ ഇരുവർക്കും പൊള്ളലേറ്റു. കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റതായാണ് വിവരം. ശ്രീദേവിക്ക് വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനെത്തുടർന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റി.

ഇടിമിന്നലിൽ വീടിന്റെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകൾ കത്തിനശിക്കുകയും ചെയ്തു. വീടിന്റെ ചുവരിനും കിണറിനും കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്.

സംഭവസമയത്ത് ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃമാതാവ് നന്ദിനിക്കൊപ്പം വീടിന്റെ മുൻവശത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. തുടർന്ന് ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയപ്പോഴാണ് ശക്തമായ ഇടിയും മിന്നലുമുണ്ടായത്.

ഇരുവരുടെയും നിലവിളി കേട്ട് നന്ദിനിയും മറ്റു കുട്ടികളും അടുക്കള ഭാഗത്തേക്ക് എത്തിയപ്പോഴാണ് അമ്മയെയും കുഞ്ഞിനെയും നിലത്ത് കിടക്കുന്ന നിലയിൽ കണ്ടത്. ബഹളം കേട്ടെത്തിയ അയൽവാസികളുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.

ആദ്യം നെടുമ്പന ടിബി ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞതോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇടിയും മിന്നലും ശക്തമായി തുടർന്നിരുന്നു. ഇതേ പ്രദേശത്തെ മറ്റൊരു വീട്ടിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇടിമിന്നലേറ്റിരുന്നതായി പഞ്ചായത്തംഗം നിസാമോൾ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix