Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്ബിഐക്ക് നേരെ സൈബർ ആക്രമണം; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്നാണ് വിവരം. സംഭവം ബാങ്ക് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.

പേരുകൾ, മൊബൈൽ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസം, താമസവിലാസം, വായ്പയുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, വിവരച്ചോർച്ച ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.

സൈബർ സുരക്ഷാ സംഭവങ്ങൾ നിരീക്ഷിക്കുന്ന എക്സ് അക്കൗണ്ടായ സൈബർപൾസിന്റെ റിപ്പോർട്ട് പ്രകാരം, സിറിയസിം എന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. ഒക്ടോബർ 16നാണ് സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്താനും വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് സൈബർപൾസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ ഫോൺവിളികളും സന്ദേശങ്ങളും അയയ്ക്കാനും വ്യാജ വായ്പാ അപേക്ഷകൾ നൽകാനും ഇത്തരം വിവരങ്ങൾ ഉപയോഗിച്ചേക്കാം. സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്ക് ഇടപാടുകളിലും വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുന്നതിലും ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix