Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോൺ എസ്. റാൽഫിനെ നിർദേശിച്ച് ഗോപികയുടെ കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകി. അതേസമയം, കേസിലെ പ്രതി എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

അതിനിടെ, അപകടത്തിൽ മരിച്ച ദേവികയുടെ വയനാട് മടക്കിമലയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മൊഴിയെടുത്തത്. ദേവികയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഘം ചോദിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെയും കർണാടക സ്വദേശി ഇയാസിന്റെയും കുടുംബാംഗങ്ങളുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഉൾപ്പെടെയുള്ള കാര്യങ്ങൾ ദേവികയുടെ കുടുംബം അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ 19-കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix