Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിലെ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; മരണം രണ്ടായി, ഇന്ത്യക്കാരനും കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. നേരത്തെ ഒരു പ്രവാസി കൊല്ലപ്പെട്ടതായും എട്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

അതേസമയം, സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ട് പ്രവാസികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇന്ത്യക്കാരന് വിദഗ്ധ ചികിത്സ നൽകിവരികയാണ്. ഒരു പാകിസ്ഥാൻ പൗരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ സൗദി വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തിരുന്നു. എന്നാൽ, തകർന്നുവീണ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.

മേഖലയിൽ ഹൂതി ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ സൗദി അറേബ്യയിലെ അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത സർക്കാർ ജീവനക്കാരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലുടനീളം സമാനമായ മടങ്ങിപ്പോക്ക് ഉത്തരവുകൾ പുറപ്പെടുവിച്ചെന്ന മറ്റ് മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix