Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അസമിലെ ഹോട്ടൽ മുറിയിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹത്തി: അസം മുഖ്യമന്ത്രിയുടെ വിജിലൻസ് സെല്ലിലെ ഡിവൈഎസ്പി ഖർഗേശ്വർ റഭയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോംഗൈഗാവ് ജില്ലയിലെ ഹോട്ടൽ ജാഹ്നവി റീജൻസിയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു.

ഒക്ടോബർ 18നാണ് ഖർഗേശ്വർ റഭ ഹോട്ടലിൽ മുറിയെടുത്തത്. പിന്നീട് ഇദ്ദേഹം മുറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്കുശേഷം മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ആരോഗ്യപ്രശ്നങ്ങളാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നുമാൽ മഹ്തോ അറിയിച്ചു.

മരണത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ, ഹോട്ടലിലെത്തിയ സന്ദർശകരുടെ വിവരങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix