Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്‌ഐആറിൽ ഒഴിവാക്കിയ വോട്ടുകൾ പുനഃസ്ഥാപിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ബഹിഷ്‌കരിച്ച് എൽഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡി. സജിത്ത് ബാബു വിളിച്ചുചേർത്ത യോഗം ബഹിഷ്കരിച്ച് എൽഡിഎഫ് പ്രതിനിധികൾ. എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ പേരുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.വി. ജയരാജനും സത്യൻ മൊകേരിയും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.

സംസ്ഥാനത്ത് എസ്‌ഐആറിന്റെ ഭാഗമായി 24 ലക്ഷത്തിലേറെ വോട്ടുകൾ ഒഴിവാക്കിയെന്ന് എൽഡിഎഫ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എന്നാൽ, ഒഴിവാക്കിയ വോട്ടുകൾ പുനഃസ്ഥാപിക്കാൻ തനിക്ക് അധികാരമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയം തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും പരാതിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് എൽഡിഎഫ് പ്രതിനിധികൾ വിമർശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കന്നിവോട്ടർമാരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കഴിഞ്ഞിട്ടില്ലെന്നും എൽഡിഎഫ് ആരോപിച്ചു. എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ കണക്കും കമ്മീഷൻ വ്യക്തമായി പുറത്തുവിട്ടിട്ടില്ല. ഈ വിഷയങ്ങൾ യോഗത്തിൽ ഉന്നയിച്ചപ്പോഴാണ് പരാതിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “എസ്‌ഐആറിൽ ഒഴിവാക്കിയ വോട്ടുകൾ പുനഃസ്ഥാപിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ബഹിഷ്‌കരിച്ച് എൽഡിഎഫ്”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix