കൊച്ചി: എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികൾക്ക് വെട്ടേറ്റു. ഉതുപ്പ്, ഭാര്യ അന്നമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തിൽ അയൽവാസിയായ ജോസിനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷിക്ക് മരുന്ന് തളിക്കുന്ന ഉപകരണം മോഷണം പോയതുമായി ബന്ധപ്പെട്ട് വൃദ്ധദമ്പതികൾ ജോസിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി ഇരുവരുമായി ജോസ് വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ കത്തിയുപയോഗിച്ച് ഇയാൾ ദമ്പതികളുടെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്നാണ് വിവരം.




