Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി.പി. ദിവ്യയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം അനിവാര്യം; തീരുമാനത്തിൽ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം അനിവാര്യമെന്ന് ബോധ്യപ്പെട്ടതിനാലാണ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫയൽ മുഴുവൻ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ അന്വേഷണത്തിന് അനുമതി നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം അനിവാര്യമായ കേസായതിനാലാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അനുമതി നൽകിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. അന്വേഷണം നടത്തി വസ്തുതകൾ പുറത്തുവരട്ടെയെന്നും തീരുമാനത്തിൽ തെറ്റില്ലെന്നാണ് തന്റെ ഉത്തമബോധ്യമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം രഹസ്യസ്വഭാവമുള്ളതാണെന്നും ചില വിവരങ്ങളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

ലോക്ഭവനിലെ ഭക്ഷണവിലക്ക് വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭക്ഷണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും എന്ത് കഴിക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താൻ സസ്യാഹാരിയാണെങ്കിലും വീട്ടിലുള്ളവർ മാംസാഹാരം കഴിക്കാറുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഗവർണർ ചുമതലയേറ്റതിന് പിന്നാലെ ലോക്ഭവനിൽ മാംസാഹാരത്തിന് വിലക്കേർപ്പെടുത്തിയ നടപടി വിവാദമായിരുന്നു.

സംസ്ഥാനത്തെ സ്പാകൾ ലൈംഗിക ചൂഷണത്തിനുള്ള വേദികളായി മാറുന്നുവെന്നും ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾ അടച്ചുപൂട്ടണം. ഇത്തരം സ്ഥാപനങ്ങളുടെ പേരിൽ ജനങ്ങൾ വഞ്ചിക്കപ്പെടരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix