Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും; ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഡ്രൈവർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരിയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. കൂനൂർ–മേട്ടുപ്പാളയം ചുരംറോഡിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഡ്രൈവർ മരിച്ചു. കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റു. മേട്ടുപ്പാളയം–ഊട്ടി റോഡിൽ 14ഓളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോർട്ട്.

ശനിയാഴ്ച പുലർച്ചെയാണ് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. കൂനൂരിൽനിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന ബസിൽ ഡ്രൈവറും കണ്ടക്ടറും മൂന്ന് യാത്രക്കാരുമാണുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ ജനഗരാജ് മരിച്ചു. മണ്ണിനും അവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങിയ ഇദ്ദേഹത്തെ കൂനൂരിൽനിന്നും മേട്ടുപ്പാളയത്തുനിന്നും എത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. കണ്ടക്ടർ കേശവന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി മുതലാണ് നീലഗിരിയിൽ മഴ ശക്തമായത്. ഇതോടെ ഊട്ടിയിലേക്കുള്ള റോഡുകളിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഊട്ടി–മേട്ടുപ്പാളയം, ഊട്ടി–കൂനൂർ ഹൈവേകളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.

അതിനിടെ, കോട്ടയം പാലായിലെ രണ്ട് സ്കൂളുകളിൽനിന്നുള്ള വിനോദയാത്രാ സംഘവും ചുരംറോഡിൽ കുടുങ്ങി. വിദ്യാർഥികൾക്കും അധ്യാപകർക്കും പുലർച്ചെവരെ ബസുകളിൽ കഴിയേണ്ടിവന്നു. തുടർന്ന് രാവിലെ കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിനു പിന്നാലെ തമിഴ്നാട് അധികൃതർ സ്ഥലത്തെത്തി. 150ഓളം വിദ്യാർഥികളെ സമീപത്തെ സ്വകാര്യ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. വിദ്യാർഥികളും അധ്യാപകരും സുരക്ഷിതരാണ്.

കൊടൈക്കനാലിലെ രണ്ട് സ്ഥലങ്ങളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ കഴിഞ്ഞ ദിവസത്തേതുമുതൽ ശക്തമായ മഴ തുടരുകയാണ്. കോയമ്പത്തൂർ, നീലഗിരി, തേനി, ദിണ്ടിഗൽ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വിനോദയാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യ യാത്രകളല്ലെങ്കിൽ നീലഗിരി മേഖലയിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix