Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് കലൂർ സ്റ്റേഡിയം അനുവദിച്ചു; വാടക മൂന്നര ലക്ഷം രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഐഎസ്എൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമം. കൊച്ചി കലൂർ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് അനുവദിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ഓരോ മത്സരത്തിനും മൂന്നര ലക്ഷം രൂപ വാടക നിരക്കിലാണ് സ്റ്റേഡിയം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ 25 ലക്ഷം രൂപ കരുതൽ തുകയും നൽകണം. നേരത്തെ എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക വേണമെന്നായിരുന്നു ജിസിഡിഎയുടെ ആവശ്യം. ഇതേത്തുടർന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തദ്ദേശ വകുപ്പിനെ സമീപിക്കുകയായിരുന്നു. തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഇടപെടലിനെ തുടർന്നാണ് വാടകയിൽ ഇളവ് അനുവദിച്ചത്.

ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. സീസണിലെ ഓരോ മത്സരത്തിനും എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക നൽകണമെന്നായിരുന്നു ജിസിഡിഎയുടെ നിലപാട്. കഴിഞ്ഞ സീസണിൽ മൂന്നര ലക്ഷം രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇത്തവണ ഇരട്ടിയിലധികം തുക ആവശ്യപ്പെട്ടത്. സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന കൊച്ചി ഫോഴ്‌സ എഫ്‌സിക്ക് രണ്ട് ലക്ഷം രൂപ നിരക്കിൽ സ്റ്റേഡിയം അനുവദിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഉയർന്ന വാടകയ്ക്കെതിരെ രംഗത്തെത്തിയത്.

ഇത്രയും ഉയർന്ന തുക നൽകാനാകില്ലെന്ന നിലപാടിലായിരുന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. വാടക സംബന്ധിച്ച തീരുമാനം വൈകിയത് ടിക്കറ്റ് വിൽപ്പനയെയും ബാധിച്ചു. സാധാരണയായി ഹോം മത്സരങ്ങൾക്ക് പത്ത് ദിവസം മുമ്പെങ്കിലും ടിക്കറ്റ് വിൽപ്പന ആരംഭിക്കാറുണ്ടെങ്കിലും ഇത്തവണ അനിശ്ചിതത്വം കാരണം വിൽപ്പന വൈകുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix