Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബെൻസ് ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസ്; ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടെന്ന് ജഡ്ജി പറഞ്ഞെന്ന് മൊഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ‌ കേസെടുത്ത് പൊലീസ്. ബിഎൻഎസ് 281, 106 (1) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്രദ്ധയോടെ അമിത വേഗത്തിൽ വാഹനം ഓടിക്കൽ, അശ്രദ്ധമൂലം കൊല്ലപ്പെടൽ എന്നീ വകുപ്പുമാണ് കേസിലുള്ളത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. KL 46 F 0333 നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. അതേസമയം, 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ച ജയ ബാലകൃഷ്ണൻ്റെ ബന്ധുക്കൾ രം​ഗത്തെത്തി.

ലൈസൻസ് ഇല്ലാതെ മകനെ എന്തിന് വണ്ടി ഓടിക്കാൻ കൊടുത്തു എന്ന ചോദ്യത്തിന് “ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടെന്ന്” അഡി. ജഡ്ജി പറഞ്ഞതായി മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു. കേസുമായി മുന്നോട്ടു പോകുമെന്നും ബന്ധു ജയലക്ഷ്മി വ്യക്തമാക്കുന്നുണ്ട്. ഇന്ന് പുലർച്ചെ 2.20നാണ് അപകടം ഉണ്ടായത്. 55 വയസുള്ള തട്ടുകട നടത്തുന്ന ജയ ബാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. കച്ചവടം കഴിഞ്ഞു കട അടച്ചു വീട്ടിലേക്ക് പോവുകയായിരുന്ന ജയ ബാലകൃഷ്ണൻ്റെ സ്കൂട്ടറിന് പിന്നിൽ കാറിടിക്കുകയായിരുന്നു. വാഹനം അമിത വേഗത്തിൽ ആയിരുന്നുവെന്നും കുടുംബം പറയുന്നു. അപകട ശേഷം വാഹനം നിർത്താതെ പോകാനാണ് 17 കാരൻ ശ്രമിച്ചത്. മറ്റു വഴി ഇല്ലാത്തത് കൊണ്ടാണ്, 17 കാരൻ അവിടെ കുടുങ്ങിയതെന്നും കുടുംബം പറഞ്ഞു.

പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത അല്ലാത്ത നരഹത്യക്ക്‌ കേസെടുക്കുമെന്ന് ചേരാനല്ലൂർ സിഐ ശ്യാം കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രതി മദ്യപിച്ചിട്ടില്ല. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ജുവനെയിൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിക്ക് ശേഷം ആയിരിക്കും കോടതിയിൽ ഹാജരാക്കുകയെന്നും സിഐ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix