Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേർത്തലയിൽ ദേശീയപാത നവീകരണത്തിന്റെ ഭാ​ഗമായുള്ള കാന നിർമാണം നിലച്ചു; ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാന നിർമിക്കാൻ നഗരസഭാ റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാത്തതിനെ തുടർന്ന് ചേർത്തല നഗരസഭയിലെ 14-ാം വാർഡിലെ ഇരുപതോളം കുടുംബങ്ങൾ ദുരിതത്തിൽ. ചേർത്തല പൊലീസ് സ്റ്റേഷന് വടക്കുഭാഗത്താണ് ജനജീവിതം ദുസ്സഹമാക്കുന്ന ഈ സാഹചര്യം. ചേർത്തല നഗരത്തിൽനിന്ന് 14-ാം വാർഡിലൂടെ കടന്ന് ദേശീയപാതയിൽ ചേരുന്ന പ്രധാന നഗരസഭാ റോഡാണ് കാന നിർമാണത്തിനായി പൂർണമായും പൊളിച്ചിട്ടത്.

മഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കി വെള്ളം എ.എസ്. കനാലിലേക്ക് ഒഴുക്കിവിടുക എന്ന ലക്ഷ്യത്തോടെയാണ് കാന നിർമാണം ആരംഭിച്ചത്. എന്നാൽ ഒരു വർഷം മുൻപ് കാനയ്ക്കായി ആഴത്തിൽ കുഴിയെടുത്ത് ഇരുവശങ്ങളിലും കോൺക്രീറ്റ് ഭിത്തി നിർമിച്ചതോടെ പണി നിലച്ചു. കാനയ്ക്ക് മുകളിൽ സ്ലാബ് ഇടുകയോ റോഡ് പൂർവസ്ഥിതിയിലാക്കുകയോ ചെയ്തിട്ടില്ല. ഇതോടെ സമീപത്തെ വീടുകളിൽനിന്ന് ദേശീയപാതയിലേക്ക് എത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. രോഗികളെ പുറത്തേക്ക് കൊണ്ടുപോകാൻ ഓട്ടോറിക്ഷകൾക്കുപോലും എത്താനാകുന്നില്ല.

മഴ പെയ്യുമ്പോൾ കാനയ്ക്കായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുന്നതും പതിവാണ്. നഗരസഭ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം കോരിക്കളഞ്ഞ് താൽക്കാലിക പരിഹാരം കാണുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

കാന നിർമാണത്തിനായി കുഴിയെടുത്തതോടെ റോഡരികിലെ 11 കെ.വി. വൈദ്യുത ലൈനിന്റെ നാല് തൂണുകളും അപകടാവസ്ഥയിലായി. തൂണുകളുടെ അടിഭാഗത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയതിനാൽ കാറ്റിലും മഴയിലും തൂണുകൾ കടപുഴകി വീഴുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ഇത് വലിയ അപകടത്തിന് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.

കാനയുടെ നിർമാണം പൂർത്തിയായാൽ മാത്രമേ റോഡ് ഗതാഗതയോഗ്യമാക്കാൻ കഴിയൂ എന്നാണ് ജനപ്രതിനിധികളുടെ വിശദീകരണം. എന്നാൽ നിർമാണം അടിയന്തരമായി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix