തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ സംഭവത്തിൽ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പിഎസ്‌സിയെ അട്ടിമറിക്കാൻ ബിജെപി ഗവർണറെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും നിലപാട് വ്യക്തമാക്കണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഗവർണറുടെ നടപടിയെ യുഡിഎഫ് പിന്തുണയ്ക്കുന്നുണ്ടോയെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനറിക് മരുന്നുകൾക്കെതിരെ എൽഡിഎഫിന്റെ മുൻ ആരോഗ്യമന്ത്രിമാർ നിലപാടെടുത്തുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. ക്ലിനിക്കൽ ട്രയൽ നടത്തുന്ന മരുന്ന് എന്തിനാണ് നൽകിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിപി ദിവ്യയുടെ കത്ത് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




