കൊല്ലം: ശക്തമായ മഴയെ തുടർന്ന് അടച്ച പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നു. മണ്ണിടിച്ചിൽ സാധ്യതയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് രണ്ട് ദിവസം മുൻപാണ് കേന്ദ്രം അടച്ചത്. ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.




