Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയ വർഗീസിന്റെ നിയമനം: യു.ജി.സി. വാദത്തോട് വിയോജിച്ച് സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യു.ജി.സി.യുടെ വാദത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീംകോടതി. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനുശേഷമുള്ള ഗവേഷണകാലയളവ് അധ്യാപനപരിചയമായി കണക്കാക്കാമെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. എന്നാൽ ഈ കാലയളവ് അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്നായിരുന്നു യു.ജി.സിയുടെ വാദം.

പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ബുധനാഴ്ച സുപ്രീംകോടതിയിലെ വാദം പൂർത്തിയായി. വിശദമായ വാദങ്ങൾ എഴുതി സമർപ്പിക്കാൻ കക്ഷികൾക്ക് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസിൽ പ്രിയ വർഗീസിന് അനുകൂലമായ നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള യോഗ്യതയായി പി.എച്ച്.ഡി. ലഭിച്ചതിനുശേഷം എട്ടുവർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന് സർവകലാശാല നിഷ്കർഷിച്ചിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രിയ വർഗീസ് അവധിയെടുത്തല്ല ഗവേഷണം നടത്തിയതെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രിയ വർഗീസിന് ആവശ്യമായ യോഗ്യതയുണ്ടെങ്കിൽ സ്ഥാനത്ത് തുടരാമെന്നും ഇല്ലെങ്കിൽ നീക്കം ചെയ്യുമെന്നുമുള്ള നിലപാടാണ് കോടതി വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിയയുടെ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി എഴുതി നൽകാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചു. സമർപ്പിക്കുന്ന രേഖകളുടെ പകർപ്പ് ഹർജിക്കാരനായ ജോസഫ് സ്കറിയയ്ക്കും നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix