Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോവളം സ്പാ പീഡനക്കേസ്: സെക്‌സ് റാക്കറ്റിലെ ഇടനിലക്കാരി ബെംഗളൂരുവിൽ കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സെക്‌സ് റാക്കറ്റിലെ ഇടനിലക്കാരിയെന്ന് സംശയിക്കുന്ന ബെംഗളൂരു സ്വദേശിനി വാണി പൊലീസ് കസ്റ്റഡിയിൽ. അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ചു.

പെൺകുട്ടിയെ കോവളത്തെ സ്പാ നടത്തിപ്പുകാർക്ക് പരിചയപ്പെടുത്തുകയും ഇടനിലക്കാരിയായി പ്രവർത്തിക്കുകയും ചെയ്തത് വാണി ഉൾപ്പെട്ട സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മറ്റു വ്യക്തികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയുടെ ഇളയമ്മയ്ക്ക് ബെംഗളൂരുവിൽ വീടുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പെൺകുട്ടി ഇളയമ്മയ്ക്കൊപ്പം അവിടെയായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ ഇളയമ്മ വാണി ഉൾപ്പെട്ട സംഘവുമായി പരിചയപ്പെട്ടെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ.

തുടർന്ന് പണം വാങ്ങി പെൺകുട്ടിയെ ചെന്നൈയിലെ ഒരു സ്പായിൽ ജോലിക്കായി അയച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. രണ്ടുമാസത്തോളം അവിടെ ജോലി ചെയ്തശേഷം പെൺകുട്ടി വീണ്ടും ബെംഗളൂരുവിലേക്ക് മടങ്ങി. പിന്നീട് ക്രിമിനൽ സംഘത്തിന്റെ സഹായത്തോടെ കോവളത്തെ സ്പായിൽ എത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാളുടെ ആവശ്യപ്രകാരമാണ് പെൺകുട്ടിയെ കോവളത്ത് എത്തിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

വാണിയെ കൂടാതെ മറ്റ് രണ്ട് സ്ത്രീകൾക്കും ഇടപാടിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ മായയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ചതുമായി ബന്ധപ്പെട്ട കണ്ണികൾ കണ്ടെത്തുന്നതിനും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനുമാണ് അന്വേഷണസംഘത്തിന്റെ നീക്കം. കസ്റ്റഡിയിലുള്ള വാണിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix