Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജയമാധവൻ നായർ കൊലക്കേസ്; പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ തള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകക്കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്.

പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് മേൽക്കോടതിയാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു.

താൻ നിരപരാധിയാണെന്നും കേസിൽ മനഃപൂർവം കുടുക്കിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. കോടികൾ വിലമതിക്കുന്ന തറവാട് സ്വത്തുക്കൾ കൈക്കലാക്കാൻ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പര പുറത്തുവന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങളും ചർച്ചയായത്. കഴിഞ്ഞ 15 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് 2017ൽ ജയമാധവൻ നായർ മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തിയതും രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തതും. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix