ബെംഗളൂരു: ബെംഗളൂരു– മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉദ്ഘാടന സർവീസ് നവംബർ ഒന്നിന് ആരംഭിക്കും. ഉച്ചയ്ക്ക് 12.15ന് ബെംഗളൂരുവിൽ നിന്നായിരിക്കും ആദ്യ സർവീസ് പുറപ്പെടുക. രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസാണിത്.
നവംബർ രണ്ട് മുതൽ പ്രതിദിന സർവീസ് ആരംഭിക്കും. മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55ന് മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനലിൽ എത്തും. ധർമാവരം, അനന്തപൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, വാടി, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും മുംബൈയിൽ നിന്ന് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലുമാണ് ട്രെയിൻ സർവീസ് നടത്തുക.


