തിരുവനന്തപുരം: വർക്കലയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂട് സ്വദേശി ജിഷയാണ് മരിച്ചത്. രണ്ടാം വിവാഹം കഴിഞ്ഞ് പത്താം ദിവസമാണ് സംഭവം. രാവിലെ പതിനൊന്നോടെ വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് ജിഷയെ കണ്ടെത്തിയത്. ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ഉടൻ തന്നെ അവശനിലയിലായ ജിഷയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ജിഷയുടെ ആദ്യ ഭർത്താവ് വിദേശത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. തുടർന്ന് ഈ മാസം 20നാണ് അജി എന്നയാളെ ജിഷ രണ്ടാമത് വിവാഹം കഴിച്ചത്. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.


