അബുദാബി: തുടർച്ചയായ മൂന്ന് മാസത്തെ വിലവർധനവിന് പിന്നാലെ യുഎഇയിൽ ഇന്ധനവില കുറച്ചു. നവംബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇതിന് മുൻപ് ഇന്ധനവിലയിൽ നേരിയ കുറവുണ്ടായത്. മേഖലയിൽ നിലനിന്ന സംഘർഷങ്ങളെ തുടർന്ന് തുടർച്ചയായ നാല് മാസത്തോളം ഇന്ധനവില ഉയർന്നതിന് ശേഷമായിരുന്നു ഈ കുറവ്.
എന്നാൽ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇന്ധനവില വീണ്ടും വർധിച്ചു. ഇതിന് പിന്നാലെയാണ് നവംബറിൽ വില കുറയ്ക്കാനുള്ള തീരുമാനം. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ വാഹനയാത്രക്കാർക്ക് ആശ്വാസമാകും.


