Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഗ്ലെൻ മാക്‌സ്‌വെൽ; 14 വർഷത്തെ കരിയറിന് വിരാമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. 14 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് 38കാരനായ താരം വിരാമമിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പിന്മാറുന്നതിന് മുന്നോടിയായി വിക്ടോറിയയ്ക്കു വേണ്ടി കളിക്കുന്ന ആഭ്യന്തര ഏകദിന, ചതുര്‍ദിന മത്സരങ്ങളിൽ നിന്നും മാക്‌സ്‌വെൽ പിന്മാറിയിരുന്നു.

2025 ജൂണിൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച മാക്‌സ്‌വെല്ലിന് കഴിഞ്ഞ കുറച്ചുകാലമായി ഓസ്ട്രേലിയൻ ടി20 ടീമിലും അവസരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോടും വിടപറയാൻ താരം തീരുമാനിച്ചത്. 2026 ഏപ്രിലിൽ ക്രിക്കറ്റ് ഓസ്ട്രേലിയ വാർഷിക കരാറിൽ നിന്ന് മാക്‌സ്‌വെല്ലിനെ ഒഴിവാക്കിയിരുന്നു. പിന്നാലെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടി20 ടീമിലും താരത്തിന് ഇടം ലഭിച്ചില്ല. ഈ വർഷത്തെ ടി20 ലോകകപ്പിൽ ഒമാനെതിരായ സൂപ്പർ 8 മത്സരമാണ് ഓസ്ട്രേലിയക്കായി മാക്‌സ്‌വെൽ കളിച്ച അവസാന അന്താരാഷ്ട്ര മത്സരം.

ഓസ്ട്രേലിയക്കായി നേടിയത് 7,226 റൺസും 136 വിക്കറ്റും


ഓസ്ട്രേലിയക്കായി 286 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 7,226 റൺസും 136 വിക്കറ്റുകളും മാക്‌സ്‌വെൽ സ്വന്തമാക്കി. 149 ഏകദിനങ്ങളിൽ നിന്ന് 3,990 റൺസും 130 ടി20 മത്സരങ്ങളിൽ നിന്ന് 2,897 റൺസും ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 339 റൺസുമാണ് സമ്പാദ്യം.

ഓസ്ട്രേലിയയുടെ മൂന്ന് ലോകകപ്പ് കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് മാക്‌സ്‌വെൽ. 2015, 2023 ഏകദിന ലോകകപ്പുകളും 2021ലെ ടി20 ലോകകപ്പും നേടിയ ഓസ്ട്രേലിയൻ ടീമുകളിൽ അംഗമായിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ ഇരട്ട സെഞ്ചുറി, ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പ്രകടനം


2023 ഏകദിന ലോകകപ്പിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനമാണ് മാക്‌സ്‌വെല്ലിന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഇന്നിങ്‌സുകളിലൊന്ന്.

292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 91 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയുടെ വക്കിലായിരുന്നു. എന്നാൽ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും വകവെക്കാതെ ബാറ്റിങ് തുടർന്ന മാക്‌സ്‌വെൽ 128 പന്തിൽ പുറത്താകാതെ 201 റൺസ് നേടി ടീമിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചു. 21 ഫോറുകളും 10 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്.

നായകൻ പാറ്റ് കമ്മിൻസിനൊപ്പം പുറത്താകാതെ 202 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ മാക്‌സ്‌വെൽ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരമെന്ന നേട്ടവും സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും വിവിധ ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ മാക്‌സ്‌വെൽ തുടർന്നും കളിക്കും. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി 2026-27 സീസണിലും താരം കളത്തിലിറങ്ങും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix