Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്കയിൽ ഡെമോക്രാറ്റിക് തരം​ഗം; ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് കനത്ത തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ എല്ലാ സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ പിന്നിലാക്കിയിരിക്കുകയാണ്. സെനറ്റിനു പുറമെ, ജനപ്രതിനിധി സഭയുടേയും നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിൽ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നേരത്തെ പ്രീ പോൾ സർവേകളിലും ട്രംപിന് തിരിച്ചടി പ്രവചിച്ചിരുന്നതാണ്.

അതേസമയം, സെനറ്റിൽ ആകെയുള്ള 100 സീറ്റിൽ 52 സീറ്റുമായി ഡെമോക്രാറ്റുകൾ നിർണായക ഭൂരിപക്ഷം നേടി. 41 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിയും മുന്നേറുന്നു. 7 സീറ്റുകളുടെ ഫലംകൂടി വരാനുണ്ട്. നിലവിൽ 53 സീറ്റുകളോടെ റിപ്പബ്ലിക്കൻ പാർട്ടിക്കായിരുന്നു സെനറ്റിൽ മേധാവിത്തം. 175 സീറ്റുകളിലാണ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ മുന്നേറുന്നത്. 100 സീറ്റുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കു ലീഡ് ഉള്ളത്. 160 സീറ്റുകളിലേക്കുള്ള ഫലം കൂടി വരാനുണ്ട്. നിലവിൽ 215 സീറ്റുകളായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായിരുന്നത്.

കാൻസാ സെനറ്റിലെ ഡെമോക്രോറ്റിക് വിജയം റിപ്പബ്ലിക്കൻസിന്റെ ജനപിന്തുണ ഇല്ലാതായതിന്റെ വ്യക്തമായ ചിത്രമാണ്. നൂറു വർഷത്തോളം തുടർച്ചയായി റിപ്പബ്ലിക്കൻ നേതാക്കന്മാരെ മാത്രം വിജയിച്ചുപോന്ന ഇവിടെ ഇക്കുറി ഡെമോക്രാറ്റിക് പാർട്ടിയുടെ ആദം ഹാമിൽട്ടൺ വൻഭൂരിപക്ഷത്തിനു വിജയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix