Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി DYFI; പൊലീസിനെ ഉപയോഗിച്ച് വായടപ്പിക്കാമെന്ന് കരുതണ്ട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അടൂർ: കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ മറുപടിയുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി. ‘ഡിവൈഎഫ്ഐ അടൂർ ബിസി’ എന്ന ഫേസ്ബുക്ക് പേജിനെതിരെ ശ്രീനാദേവി നൽകിയ പരാതിയിലാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. തങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാനും പൊലീസിനെ ഉപയോഗിച്ച് കേസെടുത്ത് നിശബ്ദരാക്കാനുമാണ് നീക്കമെങ്കിൽ അതിനെ നിയമപരമായി നേരിടുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

ശ്രീനാദേവിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ വീണ്ടും ചർച്ചയായിരിക്കുകയാണ്. ശ്രീനാദേവി ക്രിമിനലാണെന്നും വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പ്രതികരണങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഡിവൈഎഫ്ഐ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ശ്രീനാദേവി പരാതി നൽകിയത്.

എന്നാൽ വീഡിയോ ഡിവൈഎഫ്ഐ നിർമിച്ചതല്ലെന്നും വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ നിലവിലുള്ളതാണെന്നും സംഘടനയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഒരു വീഡിയോ പ്രചരിപ്പിച്ചതാണോ കുറ്റമെന്നും ഡിവൈഎഫ്ഐ ചോദിച്ചു. വീഡിയോയിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പ്രതികരിക്കുന്നുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഒരു ജനപ്രതിനിധി നികൃഷ്ടമായ വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചപ്പോഴൊന്നും ഇല്ലാതിരുന്ന എന്ത് പ്രത്യേക പരിഗണനയാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഡിവൈഎഫ്ഐ ചോദിച്ചു. ഇങ്ങോട്ട് എങ്ങനെയാണോ അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, ഇടതുപക്ഷത്തിന്റെ ആയുധം അപവാദപ്രചാരണങ്ങളും വ്യാജനിർമിതികളുമാണെന്ന് ശ്രീനാദേവി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നിയമപരമായി നീക്കം ചെയ്ത തനിക്കെതിരായ വീഡിയോകൾ വീണ്ടും പ്രചരിപ്പിച്ച ‘DYFI ADOOR BC’ പേജിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

അതിനിടെ, അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജൂലൈ 11ന് നടന്ന സംഭവത്തിന് പിന്നാലെ അടുത്ത ദിവസവും കോൺഗ്രസ് നേതാക്കളടങ്ങുന്ന സംഘം പൊലീസ് സ്റ്റേഷനിലെത്തിയതായാണ് റിപ്പോർട്ടുകൾ.

മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഫെനി നൈനാൻ, ജോബി ജോസഫ് തുടങ്ങിയവരാണ് ജൂലൈ 12ന് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിൽ അതിക്രമം നടത്തിയ സംഘത്തെ അടൂരിലെ കോൺഗ്രസിന്റെ ‘പട്ടാളം’ എന്ന് വിശേഷിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പോസ്റ്റ്. സംഭവത്തിൽ പൊലീസുകാരനുൾപ്പെടെ പരിക്കേറ്റതായാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix