കാസർകോട്: അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥി നീരജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. 15 വയസ്സുകാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ബാഹ്യസമ്മർദമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ച ദിവസം ആരോ ഫോണിൽ വിളിച്ച് നീരജിനെ വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയിരുന്നുവെന്നും തിരികെ എത്തിയപ്പോൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. നീരജിനെ വഴിയിൽവെച്ച് കണ്ട സുഹൃത്ത് വാഹനത്തിൽ കയറുന്നോ എന്ന് ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ തലതാഴ്ത്തി നടന്നുപോയെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് നീരജ് ജീവനൊടുക്കിയത്.
ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന കാരണത്താൽ സ്കൂളിൽനിന്ന് നീരജിന് സമ്മർദമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ മുറിയിൽ പൂട്ടിയിട്ട കാര്യം നീരജ് സഹോദരനോട് പറഞ്ഞിരുന്നതായും അവർ വെളിപ്പെടുത്തി.
നീരജ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് ഹൃദയാഘാതമ




