Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

KPCC ക്കെതിരേ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; സണ്ണി ജോസഫിന് നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരേ കെ.പി.സി.സി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജുഡീഷ്യറിയെ അപമാനിക്കാൻ എത്ര ഉന്നതരായാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപിൻ പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി വിധികളെ വിമർശിക്കാൻ ആർക്കും അവകാശമുണ്ടെന്നും എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ആദ്യം കെ.പി.സി.സിയുടെ മുഴുവൻ ഭാരവാഹികൾക്കും നോട്ടീസ് അയക്കാനായിരുന്നു കോടതിയുടെ തീരുമാനം. എന്നാൽ നോട്ടീസ് കെ.പി.സി.സി അധ്യക്ഷനിൽ മാത്രം പരിമിതപ്പെടുത്തണമെന്ന് സണ്ണി ജോസഫിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രമേഷ് ബാബു ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യം അംഗീകരിച്ചു.

കെ.പി.സി.സി അധ്യക്ഷന്റെ അറിവോടെയല്ല വിവാദ പോസ്റ്റ് പങ്കുവെച്ചതെന്നും സംഭവത്തിൽ അദ്ദേഹം നിർവ്യാജം ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിവാദ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ നീക്കം ചെയ്തതായും വ്യക്തമാക്കി. ഖേദപ്രകടനം സത്യസന്ധമാണെന്നും ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ ഖേദപ്രകടനം മാത്രം മതിയെന്ന നിലപാട് കോടതി സ്വീകരിച്ചില്ല. ഖേദം ഹൃദയത്തിൽനിന്നാണോ അതോ മനസ്സിൽനിന്നാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസിൽ അമിക്കസ് ക്യൂറിയെ നിയമിക്കാനും കോടതി തീരുമാനിച്ചു. നടപടികളിൽ പങ്കാളിയാകാനും കോടതിയെ സഹായിക്കാനും അറ്റോർണി ജനറലിനോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അമിക്കസ് ക്യൂറിയുടെ പേര് കോടതി പിന്നീട് വ്യക്തമാക്കും.

സിവിൽ, ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താനാണ് കെ.പി.സി.സി അധ്യക്ഷനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ജുഡീഷ്യറിയെ അപമാനിക്കുന്നതിനെ നിസ്സാരമായി കാണാനാകില്ലെന്നും കോടതി ആവർത്തിച്ചു വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix