Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌ക്കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശനനിര്‍ദേശവുമായി സർക്കാർ. റിക്രൂട്ട്‌മെന്റ് കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, നിശ്ചിത സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് പണം തിരികെ നല്‍കുക, 45 ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുക തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്.

2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ചട്ടത്തില്‍ ഏജന്‍സികള്‍ 5,000 റിയാല്‍ സാമ്പത്തിക ഗ്യാരണ്ടി നല്‍കുന്നതും ലൈസന്‍സും നിര്‍ബന്ധമാക്കി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ ചട്ടങ്ങള്‍ പ്രകാരം, ഒരു തൊഴിലാളി ജോലിയില്‍ പ്രവേശിച്ച് ആദ്യത്തെ 90 ദിവസത്തിനുള്ളില്‍ നിശ്ചിത സാഹചര്യങ്ങളില്‍ തൊഴിലുടമയ്ക്ക് റിക്രൂട്ട്മെന്റ് സേവന ഫീസ് പൂര്‍ണ്ണമായും തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. പകരം മറ്റൊരു തൊഴിലാളിയെ നല്‍കാന്‍ ഏജന്‍സിയുമായി ധാരണയിലെത്തുന്നില്ലെങ്കില്‍ മാത്രമാണ് ഈ വ്യവസ്ഥ ബാധകമാകുക. ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍, ആദ്യത്തെ 90 ദിവസത്തിന് ശേഷവും രണ്ട് വര്‍ഷം വരെയുള്ള കാലയളവില്‍, ചട്ടങ്ങളില്‍ പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി തൊഴിലുടമയ്ക്ക് ഫീസിന്റെ ഒരു ഭാഗം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ടായേക്കാം.

നിശ്ചിത അപകടസാധ്യതകളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി, റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ തങ്ങളുടെ സേവന കരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. സ്വാഭാവിക മരണം, അംഗീകൃത വൈകല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ക്കുള്ള പരിരക്ഷ, തൊഴിലാളി ഒമാനില്‍ എത്തുന്ന സമയം മുതല്‍ അല്ലെങ്കില്‍ തൊഴിലുടമയുടെ കീഴിലേക്ക് മാറുന്ന സമയം മുതല്‍ പ്രാബല്യത്തില്‍ വരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix