Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജയവഴിയിൽ തിരിച്ചെത്താൻ മാഞ്ചസ്റ്റർ സിറ്റി; റയൽ മാഡ്രിഡിന് വലൻസിയ പരീക്ഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർതോൽവികൾക്ക് വിരാമമിട്ട് വിജയവഴിയിൽ തിരിച്ചെത്താൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങുന്നു. അവസാന രണ്ട് മത്സരങ്ങളിലും തോറ്റ സിറ്റി രാത്രി 11ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും. ആസ്റ്റൺ വില്ലയോടും ബ്രൈറ്റണോടും തോറ്റെങ്കിലും 21 പോയിന്റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്താണ്.

24 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ രാത്രി 8.30ന് സ്വന്തം തട്ടകത്തിൽ ഹൾ സിറ്റിയെ നേരിടും. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ഇതേ സമയത്ത് ഫുൾഹാമുമായി ഏറ്റുമുട്ടും.

അതേസമയം, സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് ഇന്ന് വലൻസിയയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 1.30ന് വലൻസിയയുടെ മൈതാനത്താണ് മത്സരം. 11 മത്സരങ്ങളിൽനിന്ന് 27 പോയിന്റുള്ള റയൽ മൂന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റ് മാത്രമുള്ള വലൻസിയ 19-ാം സ്ഥാനത്തും.

വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ഫെർലാൻഡ് മെൻഡി, റൗൾ അസെൻസിയോ എന്നിവർ ഇല്ലാതെയാണ് റയൽ കളത്തിലിറങ്ങുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ നാളെ രാത്രി രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. 30 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമതും 28 പോയിന്റുമായി അത്‌ലറ്റിക്കോ രണ്ടാമതുമാണ്.

ജൂഡ് ബെല്ലിംഗ്ഹാമിന്റെ സഹോദരനും ബൊറൂസിയ ഡോർട്ട്മുണ്ട് താരവുമായ ജോബ് ബെല്ലിംഗ്ഹാമിനും ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് വിളി. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിൽ ജോബിനെ ഉൾപ്പെടുത്തി പരിശീലകൻ തോമസ് ടുഷേൽ. ജോഷ് കിംഗിനും ആദ്യമായി ടീമിൽ ഇടം ലഭിച്ചു.

ഈ മാസം 12ന് ക്രൊയേഷ്യയെയും 15ന് ലോക ചാമ്പ്യന്മാരായ സ്പെയിനിനെയും ഇംഗ്ലണ്ട് നേരിടും. കോൾ പാമർ, ഫിൽ ഫോഡൻ, കോബി മൈനു എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിക്കിനെ തുടർന്ന് ബുക്കായോ സാക്കയ്ക്കും അവസരം നഷ്ടമായി.

ബെൻ വൈറ്റും ഡിജെസ് സ്പെൻസും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഹാരി കെയ്ൻ, മോർഗൻ റോജേഴ്സ്, ഡെക്ലാൻ റൈസ്, ജൂഡ് ബെല്ലിംഗ്ഹാം, ജോർദാൻ പിക്‌ഫോർഡ് തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്.

ജൂഡും ജോബും സഹോദരന്മാരായി ഒരേസമയം ഇംഗ്ലണ്ട് ജേഴ്സിയിൽ കളത്തിലിറങ്ങുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix