ധനുവച്ചപുരം: കെഎസ്ആർടിസി ബസിടിച്ച് 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. ധനുവച്ചപുരത്ത് നടന്ന അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദുവാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ അച്ഛൻ അശോകന് നിസ്സാര പരിക്കേറ്റു.
ധനുവച്ചപുരത്തുനിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബസ് ഇടിച്ചതിനെ തുടർന്ന് കുട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ ബസിൽനിന്ന് ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


