Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടവാരം സ്വദേശികളായ ചിമ്മിനി അനി (40), ബിനു (55), കല്ലുവാതുക്കൽ സ്വദേശി ഗോപകുമാർ (60), ശ്രീകാര്യം സ്വദേശി കൃഷ്ണപ്രസാദ് (31) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

ലോഡ്ജിലെ മുറിയിൽ എ.സിക്ക് തണുപ്പ് കുറവാണെന്ന് ആരോപിച്ചായിരുന്നു പ്രതികൾ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. മർദ്ദനത്തിന് പിന്നാലെ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന പണവും പ്രധാന രേഖകളും സംഘം ചേർന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും അഞ്ചംഗ സംഘത്തെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix