Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരം; ഇന്ത്യൻ ടീമിൽ ഇടം നേടി കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സനാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് സനാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ചേർന്നു. ന്യൂസീലൻഡിനെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലാണ് സനാന് ഇടം ലഭിച്ചത്. മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡികയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് പകരക്കാരനായി സനാനെ ടീമിൽ ഉൾപ്പെടുത്തിയത്.

ന്യൂസീലൻഡിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ആദ്യ മത്സരം നവംബർ 12ന് ഓക്ക്‌ലാൻഡിലും രണ്ടാം മത്സരം നവംബർ 15ന് ക്രൈസ്റ്റ്ചർച്ചിലുമാണ് നടക്കുക. മത്സരങ്ങൾക്കുള്ള 23 അംഗ ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

പ്രതിരോധ താരം ബിയോജ് വർഗീസ്, മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്, മുന്നേറ്റതാരം മുഹമ്മദ് സുഹൈൽ എന്നിവരുൾപ്പെടെ മറ്റ് മലയാളി താരങ്ങളും ടീമിലുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix