Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പതിനാറുകാരിയെ വർക്കലയിലെ അപ്പാർട്ട്മെന്റിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർക്കല പാപനാശം ബീച്ചിലെ അപ്പാർട്ട്മെന്റിലെത്തിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് നാഗർകോവിൽ പാർവതീപുരം സ്വദേശി റിസ്വിനെതിരെ വർക്കല പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

തിരുവനന്തപുരം സ്വദേശിനിയും വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ 16കാരിയാണ് പീഡനത്തിനിരയായത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി റിസ്വിനുമായി പരിചയപ്പെട്ടത്. തുടർന്ന് 2026 സെപ്റ്റംബർ 26ന് റിസ്വിനും സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും ചേർന്ന് തിരുവനന്തപുരം ലുലു മാളിന് സമീപത്തുനിന്ന് പെൺകുട്ടിയെ കാറിൽ കയറ്റി വർക്കലയിലെ അപ്പാർട്ട്മെന്റിലെത്തിക്കുകയായിരുന്നു.

അപ്പാർട്ട്മെന്റിൽ വെച്ച് നിർബന്ധിച്ച് മദ്യം നൽകിയശേഷം റിസ്വിൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വർക്കല പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix