തിരുവനന്തപുരം: മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജേഷിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽ വെച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിന്നീട് റെയിൽവേ പൊലീസിന് കൈമാറി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം യുവതി തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


