Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐഒഎ തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് പി.ടി. ഉഷ; ഐഒസിയുടെ അടിയന്തര ഇടപെടൽ തേടി കത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ച് പ്രസിഡന്റ് പി.ടി. ഉഷ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) പരാതി നൽകി. തെരഞ്ഞെടുപ്പ് നടപടികളിൽ പക്ഷപാതവും സുതാര്യതയില്ലായ്മയും ഉണ്ടായെന്നാണ് ഐഒസി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തിൽ ഉഷ ആരോപിക്കുന്നത്. വിഷയത്തിൽ അടിയന്തര ഇടപെടലും നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണവുമാണ് ഉഷയുടെ ആവശ്യം.

എസ്.ഒ.എം തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ നിർണായക നീക്കം. എന്നാൽ വ്യക്തിപരമായ പരാജയത്തിന്റെ പേരിലല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ഐഒഎയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകിയതെന്ന് ഉഷ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ നിഷ്പക്ഷത പാലിച്ചില്ലെന്നും നടപടികളിൽ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്നുമാണ് പ്രധാന ആരോപണം. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരിൽ പ്രത്യേക പാനലിന് വോട്ട് തേടിക്കൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചതായും ഉഷ ചൂണ്ടിക്കാട്ടി.

വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയെന്ന കാര്യം സ്ഥിരീകരിക്കാൻ സമ്മർദം ചെലുത്തിയെന്നും കേന്ദ്ര കായിക മന്ത്രാലയം വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന തരത്തിൽ ചിലർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും കത്തിൽ ആരോപിക്കുന്നു. ഇത്തരം നടപടികൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഉഷയുടെ നിലപാട്.

വിഷയം ഐഒസിയുടെ എത്തിക്സ് ആൻഡ് കോംപ്ലയൻസ് ഓഫീസിനോ എത്തിക്സ് കമ്മീഷനോ കൈമാറി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ കായിക ഭരണരംഗത്ത് സുതാര്യതയും അന്താരാഷ്ട്ര നിലവാരവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഉഷ ഓർമ്മിപ്പിച്ചു.

അതേസമയം, നിലവിൽ കോടതിയെ സമീപിക്കാനോ തെരഞ്ഞെടുപ്പ് ഫലം നേരിട്ട് ചോദ്യം ചെയ്യാനോ ഉഷയ്ക്ക് താൽപര്യമില്ലെന്നാണ് സൂചന. ഏതെങ്കിലും കായിക അസോസിയേഷന്റെ പ്രതിനിധിയായി ഐഒഎ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഉഷയുടെ പരാതിയോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix