Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊലക്കേസ് പ്രതിയായ സ്ത്രീയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജാക്കാട്: ഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയെ വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണിയാണ് മരിച്ചത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടുദിവസമായി റാണിയെ കാണാനില്ലായിരുന്നു. മൃതദേഹത്തിന്റെ വലതുകൈയുടെ ഭാഗത്ത് അസ്ഥി മാത്രമാണ് അവശേഷിച്ചിരുന്നത്. കൈയുടെ ബാക്കി ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തലയിലും ഗുരുതര പരിക്കുകളുണ്ട്.

മൃതശരീരം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെയും രണ്ടുദിവസമായി കാണാനില്ല. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികൾ കണ്ടിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്ച സമീപവാസിയായ സ്ത്രീ വീട്ടിലെത്തി അന്വേഷിച്ചു. ഈ സമയം വീടിന്റെ വാതിലുകൾ തുറന്നുകിടക്കുകയായിരുന്നു. തുടർന്ന് വീടിന് പിന്നിലെ നടപ്പാതയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ റാണിയുടെ മൃതദേഹം കണ്ടെത്തി.

25 വർഷം മുമ്പ് തമിഴ്നാട്ടിലെ തേനിയിൽ ഭർത്താവ് ബാലഗുരുവിനെ കൊലപ്പെടുത്തിയ കേസിൽ റാണി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ജയിൽശിക്ഷ കഴിഞ്ഞ് കേരളത്തിലെത്തിയ റാണി ചേരിയാറിൽ സ്ഥലം വാങ്ങി താമസിക്കുകയായിരുന്നു. മക്കളായ റൂബനും ഡേവിഡും മൂന്നാറിലാണ് താമസം.

സംഭവമറിഞ്ഞ് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി ഡോ. എ.എൻ. നസീം, ഇടുക്കി ഡിവൈഎസ്പി കെ.ആർ. മോഹൻദാസ്, മൂന്നാർ എഎസ്പി അമൃത സതീപൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix