Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദീപാവലി ആഘോഷത്തിനിടെ തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു, നില ഗുരുതരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. ഉത്തർപ്രദേശിലെ ബാഗ്പതിൽ നടന്ന സംഭവത്തിൽ 26കാരനായ സൗരഭ് തോമറിനാണ് തലയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദീപാവലി ആഘോഷിക്കാൻ ഗോപാൽപുർ ഗ്രാമത്തിലെ ഖദാനയിലുള്ള വീട്ടിലെത്തിയതായിരുന്നു സൗരഭ്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. സൗരഭും കുടുംബവും റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസികളായ ധീരജ്, മോനു എന്നീ സഹോദരന്മാർ എത്തി എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് സൗരഭിന്റെ സഹോദരൻ വിനീതുമായി ഇവർ വാക്കുതർക്കത്തിലേർപ്പെട്ടു.

തർക്കം രൂക്ഷമായതോടെ ധീരജ് കൈവശമുണ്ടായിരുന്ന നാടൻ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട ആദ്യം ചുമരിൽ തട്ടിയശേഷം സൗരഭിന്റെ തലയിൽ പതിച്ചു. പിന്നാലെ വിനീതിനെയും ആക്രമിച്ച പ്രതികൾ കുടുംബത്തെ ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

ഉടൻ തന്നെ കുടുംബാംഗങ്ങൾ സൗരഭിനെ ആശുപത്രിയിലെത്തിച്ചു. ചെവിക്ക് പിന്നിലൂടെ തലയിലേക്ക് തുളച്ചുകയറിയ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എന്നാൽ സൗരഭിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഏഴ് വർഷമായി രാഷ്ട്രപതി ഭവനിൽ ജോലി ചെയ്തുവരികയാണ് സൗരഭ്. ദീപാവലിക്ക് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹം വീട്ടിലെത്തിയത്. കുടുംബത്തോട് പ്രതികൾക്ക് നേരത്തെയും ശത്രുതയുണ്ടായിരുന്നുവെന്ന് സൗരഭിന്റെ പിതാവ് ജനക്‌രാജ് ആരോപിച്ചു. രണ്ട് വർഷം മുമ്പാണ് സൗരഭിന്റെ വിവാഹം കഴിഞ്ഞത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞുണ്ട്.

സംഭവത്തിൽ ധീരജിനും മോനുവിനുമെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള അന്വേഷണം തുടരുകയാണെന്ന് സർക്കിൾ ഓഫീസർ അൻഷു ജെയിൻ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix