Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്നു; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വയോധികയുടെ 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെയാണ് പൊലീസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തത്.

ചെന്നൈയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുമാരി എന്ന വയോധികയുടെ സ്വർണമാണ് മോഷണം പോയത്. മകന്റെ വീട്ടിൽ നിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്നു ആഭരണങ്ങൾ. സേലത്തുനിന്ന് ട്രെയിനിൽ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽ വെച്ചാണ് മോഷണം നടത്തിയത്.

പ്രതിയുടെ ഇൻസ്റ്റഗ്രാം റീലുകളും 600-ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് കോയമ്പത്തൂരിൽ നിന്ന് ബാലമുരുകനെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix