Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുനരന്വേഷണം നടത്തില്ല’; വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച 2018ലെ പന്ത് ചുരണ്ടൽ സംഭവത്തിൽ പുനരന്വേഷണം നടത്തില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. എട്ട് വർഷം മുമ്പ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന സംഭവത്തിൽ മുൻപ് സ്വീകരിച്ച നടപടികളിൽ തൃപ്തരാണെന്നും വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീൻബെർഗ് വ്യക്തമാക്കി.

വിവാദത്തിൽ ശിക്ഷിക്കപ്പെട്ട മൂന്ന് താരങ്ങൾക്ക് മാത്രമല്ല, ഓസീസ് ടീമിലെ മറ്റ് അംഗങ്ങൾക്കും സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന മുൻ താരം ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തലാണ് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചത്. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ ‘സബ്ർ’ (Sabr) എന്ന പുസ്തകത്തിലാണ് ഖവാജ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിനിടെയായിരുന്നു പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ച് കൃത്രിമം കാണിച്ച സംഭവം പുറത്തുവന്നത്. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു.

ഡ്രസ്സിംഗ് റൂമിൽ തമാശയായി തുടങ്ങിയ ആശയം പിന്നീട് ഗൗരവമുള്ള പദ്ധതിയായി മാറുകയായിരുന്നുവെന്നാണ് ഖവാജയുടെ പുസ്തകത്തിലെ പരാമർശം. മത്സരത്തിന്റെ സംപ്രേഷണ ക്യാമറകളുടെ ശ്രദ്ധയിൽപ്പെടാതെ സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനായിരുന്നു നീക്കം.

ആദ്യഘട്ടത്തിൽ ഫീൽഡിലേക്ക് ഇറങ്ങുന്ന സമയത്ത് ബൗണ്ടറി ലൈനിന് സമീപം വെച്ച് പന്തിൽ കൃത്രിമം കാണിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഖവാജ വെളിപ്പെടുത്തുന്നു. അമ്പയർമാർ ദൂരെയായിരിക്കുമെന്നും ക്യാമറകളുടെ ശ്രദ്ധയിൽപ്പെടാതെ പ്രവർത്തിക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ക്യാമറകൾ എപ്പോഴും തന്നെ പിന്തുടരുന്നതിനാൽ ഈ നീക്കത്തിൽ പങ്കാളിയാകാൻ കഴിയില്ലെന്ന് ഡേവിഡ് വാർണർ വ്യക്തമാക്കിയതായും പുസ്തകത്തിൽ പറയുന്നു.

തുടർന്നാണ് ടെസ്റ്റ് ടീമിൽ അധികം മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത യുവതാരം കാമറൂൺ ബാൻക്രോഫ്റ്റ് സ്വയം മുന്നോട്ടുവന്നതെന്നാണ് ഖവാജയുടെ വെളിപ്പെടുത്തൽ.

ഖവാജയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വിവാദത്തിൽ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നെങ്കിലും പഴയ നടപടികളിൽ മാറ്റമില്ലെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix