Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐഒഎ ജനറൽ അസംബ്ലിയിലേക്കുളള പ്രതിനിധി പട്ടികയിലും പേരില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ അസംബ്ലിയിലേക്കുള്ള അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) രണ്ട് പ്രതിനിധികളുടെ പട്ടികയിൽ പി.ടി. ഉഷയ്ക്ക് ഇടം ലഭിച്ചില്ല. പി.ടി. ഉഷയെ ഒഴിവാക്കി എഎഫ്ഐ പട്ടിക വരണാധികാരിക്ക് കൈമാറി. ഇതോടെ ഐഒഎ അധ്യക്ഷയായ ഉഷയ്ക്ക് ജനറൽ അസംബ്ലിയിൽ എത്താനുള്ള മറ്റൊരു വഴിയും അടഞ്ഞു.

എഎഫ്ഐ പ്രസിഡന്റ് ആദിൽ സുമരിവാലയും ബംഗാൾ സ്വദേശിയും മുൻ ഒളിമ്പ്യനുമായ ജ്യോതിർമയി സിക്ദറുമാണ് സംഘടനയുടെ പ്രതിനിധികൾ. വനിതാ താരങ്ങളുടെ പ്രതിനിധിയായി ഐഒഎ ജനറൽ അസംബ്ലിയിലെത്താനുള്ള തിരഞ്ഞെടുപ്പിൽ ഉഷ നേരത്തെ പരാജയപ്പെട്ടിരുന്നു. മറ്റേതെങ്കിലും കായിക സംഘടന ഉഷയെ പ്രതിനിധിയായി നാമനിർദേശം ചെയ്യാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തൽ.

ഒക്ടോബർ 29ന് യൂത്ത് ഒളിമ്പിക്സിനായി സെനഗലിലേക്ക് പോയ ഉഷയുടെ അഭാവത്തിലാണ് അവർക്കെതിരായ നീക്കങ്ങൾ ശക്തമായതെന്നാണ് റിപ്പോർട്ടുകൾ. സാഹചര്യം മനസിലാക്കിയ ഉഷ സന്ദർശനം വെട്ടിച്ചുരുക്കി ഈ മാസം നാലിന് ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും എതിർപക്ഷം ശക്തമായിരുന്നു. മത്സരത്തിൽ നിന്ന് പിന്മാറാൻ ചിലർ ഉപദേശിച്ചെങ്കിലും കേന്ദ്രസർക്കാരിലെ ഉന്നത നേതൃത്വം തനിക്കൊപ്പമുണ്ടെന്ന വിശ്വാസത്തിൽ ഉഷ മത്സരരംഗത്ത് തുടരുകയായിരുന്നു എന്നാണ് വിവരം.

അനീതിക്കെതിരെ നിലപാടെടുക്കുകയും എല്ലാവരെയും പ്രീതിപ്പെടുത്തി സംസാരിക്കാതിരിക്കുകയും ചെയ്തതാണ് ഉഷയുടെ പരാജയത്തിന് കാരണമെന്ന് തിരഞ്ഞെടുപ്പിൽ വോട്ടറായിരുന്ന ഒളിമ്പ്യൻ പി. രാമചന്ദ്രൻ പ്രതികരിച്ചു.

അതേസമയം, ഐഒഎ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക തയ്യാറാക്കിയത് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഒളിമ്പിക് ചാമ്പ്യൻ അഭിനവ് ബിന്ദ്ര കഴിഞ്ഞ മാസം ഐഒഎ നേതൃത്വത്തിന് കത്തയച്ചിരുന്നു. അന്താരാഷ്ട്ര കായികരംഗത്ത് ശക്തിയാകാൻ ഇന്ത്യ ആഗ്രഹിക്കുമ്പോൾ കായിക സംഘടനകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix