Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം. പുനഃക്രമീകരണ നടപടികൾ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ സർക്കാർ തീരുമാനിച്ച പുനഃക്രമീകരണ നടപടികളുമായി മുന്നോട്ടുപോകാൻ വഴിയൊരുങ്ങി.

പൊലീസിൽ നിലവിലുള്ള മൂന്ന് സംഘടനകളെ ലയിപ്പിച്ച് രണ്ടാക്കി ചുരുക്കാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടനകൾ രൂപീകരിക്കാനും പ്രവർത്തിക്കാനും ജനാധിപത്യപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനം സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.

ഈ ഉത്തരവിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി സർക്കാരിന് വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, വിധിക്കെതിരെ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix