കോഴിക്കോട്: കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്രദർശനത്തിനായി പോകുകയായിരുന്ന തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് കാറിൽ അഞ്ചോളം പേരുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു.


