Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സംഘങ്ങൾ; അഞ്ചാഴ്ചയ്ക്കകം റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങളുടെ കാരണം വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് വിദഗ്ധ സംഘങ്ങളെ വീതം നിയോഗിക്കണം. മരണകാരണങ്ങൾ സമഗ്രമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ അട്ടപ്പാടിയിൽ നാലു നവജാത ശിശുക്കൾ ഉൾപ്പെടെ നിരവധി ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിലെ മാതൃ-ശിശു ആരോഗ്യസംരക്ഷണ സേവനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നേരത്തെ നടപടികൾ പ്രഖ്യാപിച്ചിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങളും അധികൃതർ വിലയിരുത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix