Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫിൻലൻഡ് ഉൾക്കടലിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹെൽസിങ്കി: റഷ്യയുടെ ഉസ്ത്-ലൂഗ എണ്ണ കയറ്റുമതി കേന്ദ്രത്തിനും റഷ്യൻ യുദ്ധക്കപ്പലിനും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി ഫിൻലൻഡ് സ്ഥിരീകരിച്ചു. യുക്രെയ്ൻ സുരക്ഷാ വിഭാഗമായ എസ്.ബി.യുവാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ബാൾട്ടിക് കടലിൽ സാധാരണ കപ്പലുകൾ സഞ്ചരിക്കുന്ന പാതയിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ നടത്തുന്ന ആദ്യ ഡ്രോൺ ആക്രമണമാണിത്.

ബുധനാഴ്ച പുലർച്ചെ 5.30ഓടെ ഫിൻലൻഡ് തീരത്തിന് സമീപമുള്ള ഇടുങ്ങിയ കടൽപാതയിലാണ് ‘നാരോ-ഫോമിൻസ്ക്’ എന്ന റഷ്യൻ യുദ്ധക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. കാലിബർ, ഒനിക്സ് ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ബുയാൻ-എം വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലാണിത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ നിന്ന് പുക ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. പിന്നീട് കപ്പൽ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങി.

അതേസമയം, ഉസ്ത്-ലൂഗ എണ്ണ ടെർമിനലിലെ സംഭരണ ടാങ്കുകൾക്ക് രാത്രിയിൽ തീപിടിച്ചു. തുറമുഖത്ത് നിന്ന് ഉയർന്ന തീയും പുകയും എസ്തോണിയൻ അതിർത്തിക്ക് അപ്പുറത്തുനിന്നും കാണാൻ കഴിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

റഷ്യൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ തകർക്കപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ റഷ്യൻ നാവികസേനയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix