Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പട്ടിണിയിലും പഠനവും സംഘടനാപ്രവർത്തനവും; അഭിമന്യുവിന്റെ കുറിപ്പ് വിചാരണയ്ക്കിടെ ഹാജരാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം. ഏതായാലും വയറുനിറച്ച് ഭക്ഷണം കഴിച്ചു. വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി.’ നോട്ടുപുസ്തകത്തിൽനിന്ന് കീറിയെടുത്ത വരയിട്ട കടലാസിൽ കറുത്ത മഷിയിൽ കുറിച്ചിട്ട വാക്കുകൾ. ഭക്ഷണം നൽകിയ സഹപാഠിയോടുള്ള നന്ദി അറിയിച്ച് അഭിമന്യു എഴുതിയ കുറിപ്പാണിത്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ ഈ കുറിപ്പ് കൊലപാതകക്കേസ് വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാക്കി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കിടെയാണ് കുറിപ്പ് പുറത്തുവന്നത്. 2018ൽ കോളേജിലെ കെ.എസ്.യു ഭാരവാഹിയായിരുന്ന സാക്ഷിയുടെ വിസ്താരത്തിനിടെയാണ് കുറിപ്പ് കോടതിയിൽ സമർപ്പിച്ചത്. ഭക്ഷണം നൽകിയ സഹപാഠിക്ക് നന്ദി അറിയിച്ച് അഭിമന്യു നൽകിയ കുറിപ്പ് സാക്ഷി മൊബൈൽ ഫോണിൽ ചിത്രമെടുത്ത് സൂക്ഷിച്ചിരുന്നു. വിസ്താരത്തിനിടെ സാക്ഷി കുറിപ്പ് തിരിച്ചറിയുകയും ചെയ്തു.

പട്ടിണിയോട് പോരാടിയാണ് അഭിമന്യു പഠനവും സംഘടനാപ്രവർത്തനവും മുന്നോട്ടുകൊണ്ടുപോയിരുന്നതെന്ന് വ്യക്തമാക്കാനാണ് കുറിപ്പ് കോടതിയിൽ ഹാജരാക്കിയത്. ഭക്ഷണം നൽകിയ വിദ്യാർഥിയുടെ പാത്രത്തിൽ അഭിമന്യു ഈ കുറിപ്പ് വെച്ചിരുന്നതായും സാക്ഷി മൊഴി നൽകി.

സംഭവദിവസം രാത്രി ഒന്നാം പ്രതി മുഹമ്മദ് ഫോണിൽ വിളിച്ചിരുന്നതായും സാക്ഷി കോടതിയെ അറിയിച്ചു. കോളേജ് ഗേറ്റിന് സമീപത്തുനിന്ന് തന്റെ ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺവിളി. അഭിമന്യുവിന്റെ കൊലപാതകം തനിക്ക് കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ഒരു വർഷത്തോളം മാനസിക സമ്മർദം അനുഭവിച്ചെന്നും സാക്ഷി മൊഴി നൽകി.

താൻ പഠിച്ചിരുന്ന കാലത്ത് എസ്.എഫ്.ഐയും മറ്റ് വിദ്യാർഥി സംഘടനകളും തമ്മിൽ സൗഹാർദപരമായ ബന്ധമായിരുന്നുവെന്നും പറയത്തക്ക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാക്ഷി വ്യക്തമാക്കി. അഭിമന്യുവിന് എല്ലാ വിദ്യാർഥി സംഘടനകളുമായും നല്ല ബന്ധമായിരുന്നു. കെ.എസ്.യു സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന് ആദ്യമെത്തിയതും അഭിമന്യുവായിരുന്നുവെന്ന് സാക്ഷി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകവിവരമറിഞ്ഞശേഷം സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളും കോടതിയിൽ കേൾപ്പിച്ചു. സന്ദേശത്തിലുള്ളത് തന്റെ ശബ്ദമാണെന്നും അതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും സാക്ഷി സ്ഥിരീകരിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ മുമ്പാകെ കേസിലെ സാക്ഷിവിസ്താരം വെള്ളിയാഴ്ചയും തുടരും. ജി. മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix