Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്ഐആറിന് പിന്നാലെ വോട്ടർമാരുടെ എണ്ണത്തിൽ വർധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) ശേഷം വോട്ടർമാരുടെ എണ്ണത്തിൽ വീണ്ടും വർധന. സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ (എസ്എസ്ആർ) ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ എസ്ഐആറിന്റെ അന്തിമ പട്ടികയേക്കാൾ കൂടുതൽ വോട്ടർമാരെ ഉൾപ്പെടുത്തി.

എസ്ഐആറിലൂടെ 13 കോടിയിലേറെ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. എസ്ഐആറിലെ പിഴവുകൾ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരുത്തൽ നടപടികൾ ആരംഭിച്ചിരുന്നു.

18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ ഫോം 6ലെ നിബന്ധനകളിലും കമ്മിഷൻ മാറ്റം വരുത്തിയിരുന്നു. ഇതും വോട്ടർമാരുടെ എണ്ണം വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

എസ്എസ്ആർ നടപടികൾ പൂർത്തിയാകുന്നതോടെ വോട്ടർമാരുടെ എണ്ണം വീണ്ടും ഉയരാനാണ് സാധ്യത. യഥാർഥ വോട്ടർമാരിൽ ഒരാൾ പോലും പട്ടികയിൽ നിന്ന് പുറത്താകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും പട്ടിക പുതുക്കൽ നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ കരട് വോട്ടർപട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും.

മണിപ്പുരിൽ മാത്രം 33,700 വോട്ടർമാരുടെ വർധനയുണ്ടായി. എസ്ഐആറിന്റെ അന്തിമ പട്ടികയിൽ 19.6 ലക്ഷം വോട്ടർമാരുണ്ടായിരുന്നത് പുതിയ കരട് പട്ടികയിൽ 19.94 ലക്ഷമായി ഉയർന്നു. അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടികയേക്കാൾ 2.19 ലക്ഷം വോട്ടർമാർ കൂടുതലാണ് ഇപ്പോൾ പ്രസിദ്ധീകരിച്ച കരട് പട്ടികയിലുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix