Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇഡിയെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്.

സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, കേസിലെ ഒന്നാം പ്രതി നിധിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികൾ അവിടെ നടന്ന ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതാണ് വിവാദമായത്. സ്റ്റേഷനിലെ ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പ്രതികൾ പങ്കെടുത്തിരുന്നു. ഇതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് കോടതിയിൽ അപേക്ഷ നൽകി.

68 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ പൊലീസിലുള്ള സ്വാധീനം പ്രകടിപ്പിക്കുകയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

എന്നാൽ ഓണാഘോഷത്തിന്റെ ഭാഗമായി ഊഞ്ഞാലാടുന്നതിൽ തെറ്റുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന ആരോപണത്തിന് തെളിവുകളില്ലെന്നും ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങൾ പരിഗണിച്ച കോടതി പ്രോസിക്യൂഷൻ ഹർജി തള്ളുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix