Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ണൂർ ചാലയിലെ ലോഡ്ജിൽ എംഡിഎംഎ വേട്ട; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് പേരെ പൊലീസ് പിടികൂടി. 19കാരിയും സംഘത്തിലുണ്ട്. ഇവരിൽ നിന്ന് 17.96 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

വിദേശത്തുനിന്ന് എത്തിച്ച ലഹരിമരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാനും വില നിശ്ചയിക്കാനുമാണ് സംഘം ലോഡ്ജിൽ ഒത്തുചേർന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ മാസം ഒമാനിൽ നിന്ന് എത്തിയ കണ്ണൂർ ഇരിവേരി സ്വദേശി സഹീദിന്റെ കൈവശമുണ്ടായിരുന്ന എംഡിഎംഎയുടെ വില നിശ്ചയിക്കാനാണ് സംഘം ഒത്തുകൂടിയത്.

ലോഡ്ജിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധന നടത്തുകയായിരുന്നു. സഹീദിനെ കൂടാതെ വൈറ്റില സ്വദേശി ഐശ്വര്യ, മുഴപ്പിലങ്ങാട് സ്വദേശി എ.കെ. ഷുഹൂൽ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സഞ്ജിത്, ഏഴര സ്വദേശി ഷിഫാദ്, കാടാച്ചിറ സ്വദേശി ഷമീൽ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസുകാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഐശ്വര്യയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. മറ്റ് പ്രതികൾ വിവിധ സ്ഥലങ്ങളിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണെന്നും പൊലീസ് അറിയിച്ചു.

തുടർന്ന് മുഖ്യപ്രതി സഹീദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാമത്തോളം എംഡിഎംഎ കൂടി കണ്ടെത്തി. ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഗ്ലാസ് കുഴലും പൊലീസ് പിടിച്ചെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix