Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എംജി സർവകലാശാലയിലെ മാധ്യമവിലക്ക് പിൻവലിക്കണം; ഏകാധിപത്യ നടപടിയെന്ന് മന്ത്രി റോജി എം. ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. മാധ്യമപ്രവർത്തകർക്ക് സർവകലാശാലയിൽ പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർവകലാശാലകളിൽ ഇത്തരം ഏകാധിപത്യ നടപടികൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സുതാര്യത ഇല്ലാതാക്കുന്നതുമായ നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലകൾ സ്വതന്ത്ര ചിന്തകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും വേദികളാകേണ്ടതാണെന്നും അവിടെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ഏകാധിപത്യ പ്രവണതയുടെ ഭാഗമാണെന്നും റോജി എം. ജോൺ ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാത്മാഗാന്ധി സർവകലാശാലയിൽ മാത്രമല്ല, കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം നടപടികൾ നടപ്പാക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix